ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരടക്കം 20 സിബിഐ ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം

  • 5
    Shares

സിബിഐയിൽ വീണ്ടും കൂട്ടസ്ഥലമാറ്റം. 20 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവർക്കെതിരായ പിഎൻബി ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും സ്ഥലം മാറ്റം കിട്ടിയവരിൽ ഉൾപ്പെടുന്നു. താത്കാലിക ഡയറക്ടർ നാഗേശ്വര റാവുവിന്റേതാണ് ഉത്തരവ്

പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി വ്യാഴാഴ്ച യോഗം ചേരാനിരിക്കെയാണ് സ്ഥലമാറ്റ ഉത്തരവ് വന്നത്. കൊച്ചി യൂനിറ്റ് എസ് പി എ ഷിയാസിനെ മുംബൈയിലേക്ക് സ്ഥലം മാറ്റി. പി ബാലചന്ദ്രനെ കൊച്ചിയിലേക്കും സ്ഥലം മാറ്റി. വൈ ഹരികുമാറിന് തിരുവനന്തപുരം യൂനിറ്റിന്റെ അധിക ചുമതല നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *