എസ്.പി-ബി.എസ്.പി സഖ്യം യാഥാർഥ്യമായാൽ മോദി വീണ്ടും അധികാരത്തിൽ എത്തില്ല; എബിപി-സീ വോട്ടർ സർവേ
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്.പി-ബി.എസ്.പി സഖ്യം യാഥാർഥ്യമായാൽ നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ എത്തില്ലെന്ന് സർവേ ഫലം. എബിപി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോൾ സർവേയിലാണ് ഇക്കാര്യം പറയുന്നത്.
മറിച്ച് ഇവർ തമ്മിൽ സഖ്യത്തിലെത്തിയില്ലെങ്കിൽ ബിജെപി 291 സീറ്റുകൾ സ്വന്തമാക്കി വീണ്ടും അധികാരത്തിൽ കയറുമെന്നാണ് സർവേയിൽ പറയുന്നത്. സഖ്യം യാഥാർഥ്യമായാൽ കേവല ഭൂരിപക്ഷത്തന് 25 സീറ്റ് കുറവ് 247 സീറ്റുകളിൽ എൻഡിഎ ഒതുങ്ങും
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 71ഉം എൻഡിഎ ജയിക്കുകയായിരുന്നു. എസ്.പിയും ബി.എസ്.പിയും ഒന്നിച്ച് നിന്നാൽ അമ്പതിലധികം സീറ്റുകൾ ഇരുകക്ഷികളും നേടുമെന്ന് സർവേയിൽ പറയുന്നു.