ബിജെപിയും കോൺഗ്രസും പാവങ്ങളെ ഓർക്കുന്നത് തെരഞ്ഞെടുപ്പിന് മാത്രം; ബിജെപി അധികാരത്തിൽ നിന്ന് പുറത്താകും: മായാവതി
ബിജെപിക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷ വിമർശനവുമായി ബി എസ് പി നേതാവ് മായാവതി. ഉത്തർപ്രദേശിൽ നടന്ന ബി എസ് പി, എസ് പി, ആർ എൽ ഡി മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മായാവതിയുടെ വിമർശനം. വെറുപ്പിനാൽ പ്രചോദിതമായ നയങ്ങളാണ് ബിജെപിയുടേത്. തെറ്റായ പ്രവർത്തികൾ കാരണം ബിജെപി അധികാരത്തിൽ നിന്ന് പുറത്താകും.
കാവൽക്കാരെന്ന വാദം കൊണ്ട് വോട്ട് നേടാനാകില്ലെന്നും മായാവതി പറഞ്ഞു. കോൺഗ്രസിന്റെ ന്യായ് പദ്ധതിയെയും മായാവതി വിമർശിച്ചു. ജനങ്ങളെ പ്രലോഭിപ്പിക്കാനുള്ള പദ്ധതിയാണിത്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ബിജെപിയും കോൺഗ്രസും പാവങ്ങളെ ഓർക്കുന്നതെന്നും മായാവതി പറഞ്ഞു