ധൈര്യത്തോടെ സത്യം വിളിച്ചുപറയൂ; മീ ടു ക്യാമ്പയിന് പിന്തുണയുമായി രാഹുൽ ഗാന്ധി

  • 12
    Shares

മീ ടു ക്യാമ്പയിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മാറ്റത്തിന് വേണ്ടി ധൈര്യത്തോടെ സത്യം വിളിച്ചു പറയണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അന്തസ്സോടെയും ബഹുമാനത്തോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് എല്ലാവരും പഠിക്കേണ്ട സമയമാണിതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു

അമേരിക്കയിൽ നിന്നും ആരംഭിച്ച മീ ടു വെളിപ്പെടുത്തൽ ഇന്ത്യയിലും ആഞ്ഞടിക്കുകയാണ്. തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ നടത്തിയ വെളിപ്പെടുത്തലോടെ നിരവധി പേരാണ് പഴയ ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്ത് എത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ ഏഴോളം പേരാണ് വെളിപ്പെടുത്തൽ നടത്തിയത്. അക്ബർ രാജിയുടെ വക്കിലാണ് ഇപ്പോൾ

കേരളത്തിൽ മുകേഷിനെതിരെയും മീ ടു വെളിപ്പെടുത്തൽ നടന്നിരുന്നു. ക്രിക്കറ്റിലും മീ ടു വിവാദം കത്തിപ്പടരുകയാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *