കേന്ദ്രമന്ത്രി എം ജെ അക്ബർ ലൈംഗികാതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്തക

  • 8
    Shares

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതൽ പേർ. അക്ബർ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ഏഷ്യൻ ഏജിലെ മുൻ മാധ്യമപ്രവർത്തക വെളിപ്പെടുത്തി. ഏഷ്യൻ ഏജിന്റെ മുൻ എഡിറ്റർ കൂടിയാണ് അക്ബർ.

ഗസാല വഹാബാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തന്നെ ദ്രോഹിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി ദ വയറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ഗസാല വഹാബിന്റെ വെളിപ്പെടുത്തൽ. നമ്മൾ വിഗ്രഹമെന്ന് കൊണ്ടുനടക്കുന്ന ആളുടെ ഉള്ളിൽ മൃഗമുണ്ടെന്ന് ലോകത്തോട് തുറന്ന് പറയാനാണ് ഈ വെളിപ്പെടുത്തലെന്നും ഗസാസ പറഞ്ഞു

1997ലാണ് തനിക്കെതിരെ ലൈംഗിതാതിക്രമം നടന്നതെന്ന ഗസാല പറയുന്നു. പലതവണകളായി അക്രമത്തിൽ നിന്ന് കുതറിയോടി. ഒരു തവണ സഹപ്രവർത്തകയുമായി ചേർന്ന് അയാൾ ഗൂഢാലോചന നടത്തി കീഴടക്കാൻ ശ്രമിച്ചതായും ഗസാല പറഞ്ഞു. അക്ബറിനെതിരെ ഏഴാമത്തെ മാധ്യമപ്രവർത്തകയാണ് മീ ടു ക്യാമ്പയിനിലൂടെ വെളിപ്പെടുത്തൽ നടത്തുന്നത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *