എംജെ അക്ബറിനെതിരെ വീണ്ടും മീ ടു ആരോപണം; ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുഎസ് മാധ്യമപ്രവർത്തക

Loading...
  • 6
    Shares

നരേന്ദ്രമോദി മന്ത്രിസഭയിലെ മുൻ മന്ത്രിയും മാധ്യമപ്രവർത്തകനുമായി എം ജെ അക്ബറിനെതിരെ വീണ്ടും പീഡനാരോപണം. മീ ടു വിവാദത്തിൽ കുടുങ്ങിയാണ് അക്ബറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഇതിന് ശേഷവും അദ്ദേഹത്തിനെതിരായി പുതിയ പുതിയ ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. യുഎസ് മാധ്യമപ്രവർത്തക പല്ലവി ഗോഗോയാണ് പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്.

വാഷിംഗ്ടൺ പോസ്റ്റിലാണ് പല്ലവിയുടെ കുറിപ്പ്. 22ാം വയസ്സിൽ ഏഷ്യൻ ഏജിൽ ജോലി ആരംഭിക്കുമ്പോൾ അക്ബർ അവിടെ ചീഫ് എഡിറ്ററായിരുന്നു. അയാളുടെ ഭാഷാചാതുര്യവും അമ്പരിപ്പിക്കുന്നതായിരുന്നു. അതിനാൽ വ്യംഗമായ അശ്ലീലപദപ്രയോഗങ്ങളും കാര്യമായി എടുത്തിരുന്നില്ല.

തനിക്ക് പെട്ടെന്ന് പത്രത്തിന്റെ ഒപ്പീനിയൻ എഡിറ്റോറിയയിൽ എഡിറ്ററായി സ്ഥാനക്കയറ്റം ലഭിച്ചു. ഒരു ദിവസം അക്ബറിനെ കാണാനെത്തിയപ്പോൾ അയാൾ തന്നെ ചുംബിക്കാൻ ശ്രമിച്ചു. എന്നാൽ കുതറി മാറി താൻ ഓഫീസിൽ നിന്ന് പുറത്തുവന്നു. പല്ലവി പറയുന്നു.

പിന്നീട് ചെയ്ത ലേ ഔട്ടുകളെ കുറിച്ച് സംസാരിക്കാൻ അയാൾ മുറിയിലേക്ക് വിളിപ്പിച്ചു. അന്നും അയാൾ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർതത്‌പ്പോൾ എന്റെ മുഖത്ത് മാന്തുകയും പോറലേൽപ്പിക്കുകയും ചെയതു. പിന്നീട് ഒരു സ്റ്റോറിക്കായി ജയ്പൂരിൽ വെച്ചും അയാളെ കാണേണ്ടി വന്നു. അന്നയാൾ തന്നെ ബലാത്സംഗം ചെയ്തു. എതിർക്കാൻ ശ്രമിച്ചുവെങ്കിലും ശാരീരികമായി അയാൾ ബലവാനായിരുന്നുവെന്നും പല്ലവി പറയുന്നു. 20ലധികം മുൻ സഹപ്രവർത്തകരാണ് അക്ബറിനെതിരെ പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *