Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

മക്ക മസ്ജിദ് സ്‌ഫോടനക്കേസ്: അസിമാനന്ദ അടക്കം മുഴുവൻ പ്രതികളും വെറുതെവിട്ടു

National

മക്ക മസ്ജിദ് സ്‌ഫോടനക്കേസ്: അസിമാനന്ദ അടക്കം മുഴുവൻ പ്രതികളും വെറുതെവിട്ടു

മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ എൻഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് എൻഐഎ കോടതിയുടെ വിധി. സ്വാമി അസിമാനന്ദ അടക്കമുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

2007 മെയ് 18നാണ് സ്‌ഫോടനം നടന്നത്. മക്ക മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനക്കെത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. ഒമ്പത് പേർ കൊല്ലപ്പെടുകയും 56 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പോലീസും സിബിഐയും അന്വേഷിച്ച കേസ് 2011ലാണ് എൻഐഎ ഏറ്റെടുക്കുന്നത്.

ആർ എസ് എസ് മുൻ പ്രചാരക് അസിമാനന്ദ അടക്കം അഞ്ച് പേർക്കെതിരെയാമ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നത്. എന്നാൽ കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി പറയുന്നു. സിബിഐയാണ് സ്‌ഫോടനത്തിൽ ഹൈന്ദവ തീവ്രവാദ സംഘടനകളുടെ പങ്ക് കണ്ടെത്തിയത്

 

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top