Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട ജഡ്ജി രാജി വെച്ചു

National

മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട ജഡ്ജി രാജി വെച്ചു

മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട ജഡ്ജി രവീന്ദർ റെഡ്ഡി രാജിവെച്ചു. ആന്ധ്രാ പ്രദേശ് ചീഫ് ജസ്റ്റിസിനാണ് രവീന്ദർ റെഡ്ഡി രാജി സമർപ്പിച്ചത്. കേസ് പരിഗണിച്ച എൻഐഎ കോടതി ജഡ്ജിയാണ് റെഡ്ഡി

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി വെച്ചിരിക്കുന്നത്. തെളിവുകളുടെ അഭാവത്തിലാണ് സ്വാമി അസിമാനന്ദ അടക്കമുള്ള പ്രതികളെ അദ്ദേഹം വെറുതെ വിട്ടത്. 2007 മെയ് 18നാണ് മക്ക മസ്ജിദിൽ സ്‌ഫോടനം നടക്കുന്നത്. എട്ട് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

അഭിനവ് ഭാരത് എന്ന തീവ്ര ഹൈന്ദവ സംഘടനയുടെ നേതാക്കളായിരുന്നു കേസിലെ പ്രതികൾ. ദേവേന്ദർ ഗുപ്ത, സ്വാമി അസിമാനന്ദ, ഭരത് മോഹൻ രതേശ്വർ, രാജേന്ദർ ചൗധരി എന്നീ എല്ലാ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയായിരുന്നു

കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് ഭാരവാഹിയുമായ സുനിൽ ജോഷി അന്വേഷണത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2007 ഡിസംബർ 29നാണ് സുനിൽ ജോഷി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത്.

 

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top