മൂന്നാഴ്ചയായി ഉമ്മയെ കാണാൻ ഭരണകൂടം അനുവദിക്കുന്നില്ല, അവർ തീവ്രവാദിയല്ല: മെഹബൂബ മുഫ്തിയുടെ മകൾ

മൂന്നാഴ്ചയിൽ അധികമായി തന്റെ ഉമ്മയെ കാണാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ സന ഇൽതിജ. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന. തീവ്രവാദിയോട് പെരുമാറുന്നതുപോലെയാണ് മെഹബൂബയോട് അധികൃതർ പെരുമാറുന്നതെന്നും സന പറഞ്ഞു

ഉമ്മയുടെ ആത്മവിശ്വാസം തകർക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. വീട്ടുതടങ്കലിലാണെന്നിരിക്കെ ഞങ്ങൾക്ക് ഉമ്മയെ കാണാൻ തടസ്സം സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. എന്റെ ഉമ്മ തീവ്രവാദിയല്ല. അവർ മുൻമുഖ്യമന്ത്രിയാണ്. രണ്ട് തവണ എംപിയായ വ്യക്തിയാണ് എന്നും സന പറയുന്നു

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി ആഗസ്റ്റ് 5 മുതലാണ് മെഹബുബ മുഫ്തിയടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *