35 എ എടുത്തു കളഞ്ഞാൽ കാശ്മീരിൽ ത്രിവർണ പതാക ഉയർത്തുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരും: മെഹ്ബൂബ മുഫ്തി

  • 188
    Shares

കാശ്മീരിലെ ജനങ്ങൾക്ക് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 35 എ അനുച്ഛേദം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ ഇന്ന് വാദം തുടങ്ങാനിരിക്കെ മുന്നറിയിപ്പുമായി ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പ്രത്യേക പദവി എടുത്തുകളഞ്ഞാൽ ഇന്ത്യയുടെ ദേശീയ പതാക കാശ്മീരിൽ ഉയർത്തുന്നതിനെ കുറിച്ച് ഒന്നുകൂടി ആലോചിക്കേണ്ടി വരുമെന്നായിരുന്നു മുഫ്തിയുടെ പ്രതികരണം. മുൻ മുഖ്യമന്ത്രിയായ ഒമർ അബ്ദുള്ളയും സമാനമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്

തീ കൊണ്ട് കളിക്കരുത്. അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. വഞ്ചന നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായാൽ 35 എ അനുച്ഛേദം എങ്ങനെ സംരക്ഷിക്കാം എന്നതാകില്ല, കാശ്മീരിനെ എങ്ങനെ സംരക്ഷിക്കാം എന്നാകും ചോദ്യം.

അരുണാചലിൽ 35 , 370 അനുച്ഛേദങ്ങൾ എടുത്തു കളഞ്ഞതിനേക്കാൾ വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ഒമർ അബ്ദുള്ളയും മുന്നറിയിപ്പ് നൽകി. 35 എ അനുച്ഛേദപ്രകാരം അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കാശ്മീരിൽ സ്വത്ത് വാങ്ങാൻ കഴിയില്ല. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരെ വിവാഹം കഴിക്കുന്ന കാശ്മീരി സ്ത്രീകൾക്കും സ്വത്തിന് അവകാശമുണ്ടാകില്ലNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *