ഹിന്ദി സംസാരിക്കുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; ഗുജറാത്തിൽ നിന്ന് കൂട്ടപ്പലായനം

  • 15
    Shares

ഗുജറാത്തിൽ നിന്ന് ഇതരസംസ്ഥാനക്കാർ വ്യാപകമായി പലായനം ചെയ്യുന്നു. ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലെ തൊഴിലാളികളാണ് നാട്ടിലേക്ക് തിരികെ പോകുന്നത്. ഇവർക്കെതിരായ ആക്രമണം വ്യാപകമായതോടെയാണ് കുടുംബവുമായി ഇവർ രക്ഷപ്പെടുന്നത്

ദശാബ്ദങ്ങളായി ഗുജറാത്തിൽ ജോലി ചെയ്യുന്നവർ പോലും സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെ പോകാനായി നിർബന്ധിതരായിരിക്കുകയാണ്. ഹിന്ദി സംസാരിക്കുന്നവരെ തിരഞ്ഞുപിടിച്ചാണ് ഗുജറാത്തികൾ ആക്രമിക്കുന്നത്. ഉത്തർ പ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കൂടുതലായും ആക്രമിക്കുന്നത്. ഇതര സംസ്ഥാനക്കാർക്കെതിരായ ആക്രമണങ്ങളെ തുടർന്ന് 180ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

സെപ്റ്റംബർ 28ന് ഠാക്കൂർ കുടുംബാംഗമായ പതിനാല് മാസം പ്രായമുള്ള പിഞ്ചുകുട്ടി ബലാത്സംഗത്തിന് ഇരയായ കേസിൽ ബീഹാർ സ്വദേശി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് അന്യസംസ്ഥാനക്കാർക്ക് നേരെ വ്യാപക ആക്രമണം ആരംഭിച്ചത്. ബിഹാറുകാരനായ രവീന്ദ്രസാഹു അറസ്റ്റിലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ഇതരസംസ്ഥാനക്കാരെ കുറിച്ച് വിദ്വേഷ വാർത്തകൾ പ്രചരിക്കുകയും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുകയുമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ആയിരങ്ങളാണ് ഗുജറാത്തിൽ നിന്നും ജീവനിൽ ഭയന്ന് പലായനം ചെയ്യുന്നത്. പ്രധാനമായും ഠാക്കൂർ സേനാ പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *