മിലിട്ടറി ക്യാന്റീനിലെ മദ്യം മറിച്ചുവിറ്റാൽ പണിപോകും; മദ്യറേഷൻ വെട്ടിക്കുറക്കും

  • 20
    Shares

മിലിട്ടറി ക്യാന്റീനിൽ നിന്നു വാങ്ങുന്ന മദ്യം മറച്ചുവിൽക്കുന്ന സേനാംഗങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ക്യാന്റീനിലൂടെ വിതരണം ചെയ്യുന്ന മദ്യറേഷന്റെ അളവ് കുറയ്ക്കാനും കരസേനാ മേധാവിയുടെ നിർദേശമുണ്ട്

സേനയുടെ ചെലവ് കുറയ്ക്കാനും പരിഷ്‌കരണത്തിനുമായി മുന്നോട്ടുവെച്ച വിവിധയിനം വ്യവസ്ഥകളിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. സൈനികർ സ്ഥാനമാനങ്ങളും പദവിയും ദുരുപയോഗം ചെയ്യുന്നതിനായി പരാതി ലഭിച്ചതിനെ തുടർന്നാണ് ബിപിൻ റാവത്തിന്റെ ഇടപെടൽ

മദ്യമടക്കം നികുതി ഇളവിൽ ലഭിക്കുന്ന ഉത്പന്നങ്ങൾ ഭൂരിഭാഗം സൈനികരും മറച്ചുവിൽക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കരങ്ങൾ. ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്ന് കരസേനാ മേധാവി പറഞ്ഞു. സൈനികർ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *