മീ ടുവിൽ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു; എം ജെ അക്ബർ രാജിവെച്ചു
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ രാജിവെച്ചു. മീ ടു ക്യാമ്പയിന്റെ ഭാഗമായി ഇരുപതോളം വനിതകളാണ് അക്ബർ ലൈംഗികമായി ഉപദ്രവിച്ചതായി ആരോപണം ഉന്നയിച്ചത്. ഇതേ തുടർന്നാണ് രാജി.
എന്നാൽ ആരോപണം കെട്ടിച്ചമച്ചതാണെന്നും താൻ നിരപരാധിയാണെന്നും അക്ബർ അവകാശപ്പെട്ടു. നേരത്തെ അക്ബറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ രാഷ്ട്രപതിക്ക് നിവേദനം നൽകിയിരുന്നു. പ്രധാനമന്ത്രിക്ക് ഇവർ കത്തെഴുതുകയും ചെയ്തു.