പ്രിയങ്ക ഗാന്ധി പ്രതിഷേധിക്കുന്നയിടത്ത് വൈദ്യുതി വിച്ഛേദിച്ച് യുപി സർക്കാർ; മൊബൈൽ വെളിച്ചം ഓൺ ആക്കി പ്രതിഷേധം തുടർന്ന് പ്രിയങ്ക

Loading...

സോൻഭദ്ര കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിക്കുന്ന പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസ് പ്രവർത്തകരെയും നീക്കനായി ഗസ്റ്റ് ഹൗസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികാരികൾ. എന്നാൽ മെഴുകു തിരികൾ കത്തിച്ചും മൊബൈൽ വെളിച്ചം ഓണാക്കിയും പ്രിയങ്കയും പ്രവർത്തകരും പ്രതിഷേധം തുടരുകയായിരുന്നു.

ഞങ്ങളെ എത്ത്രതോളം ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാലും അതൊന്നും ഞങ്ങളെ ബാധിക്കില്ല. ഞങ്ങൾ ഇവിടെ നിന്നും പോകില്ലെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. രാജ്യത്തുടനീളമുള്ള കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ അപമാനിച്ചതിൽ പ്രതിഷേധിക്കുകയാണ്. ഇവിടെ ഇരുട്ടാക്കിയാൽ പ്രതിഷേധം തീരുമെന്നാണ് സർക്കാർ കരുതുന്നത്. ഇത്രയും വലിയ സംഭവം നടന്നിട്ടും പ്രതിപക്ഷ നേതാവിന് അങ്ങോട്ടുപോകാൻ കഴിയുന്നില്ല. ജനാധിപത്യത്തെ കൊലയ്ക്ക്് കൊടുക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

ഭൂമി തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കളെ കാണാനായാണ് സോൻഭദ്രയിലേക്ക് പ്രിയങ്ക എത്തിയത്. എന്നാൽ മിർസാപ്പൂരിൽ വെച്ച് പ്രിയങ്കയെ പോലീസ് തടയുകയായിരുന്നു. നിരോധനാജ്ഞ ലംഘിക്കില്ലെന്ന് പ്രിയങ്ക ഉറപ്പ് നൽകിയെങ്കിലും പോലീസ് അനുവാദം നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് സോൻഭദ്ര സന്ദർശിക്കാതെ മടങ്ങില്ലെന്ന് വ്യക്തമാക്കി പ്രിയങ്ക പ്രതിഷേധം ആരംഭിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *