കാണാതായ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി സ്ഥിരീകരിച്ചു; മൂന്ന് പേർ മലയാളികൾ

അരുണാചലിൽ കാണാതായ വ്യോമസേനാ വിമാനത്തിലെ 13 പേരും മരിച്ചതായി സ്ഥിരീകരിച്ചു. മൂന്ന് മലയാളി സൈനികരടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തെരച്ചിൽ സംഘം വിമാനം തകർന്ന പ്രദേശത്തെത്തി.

അരുണാചലിലെ ലിപോ മേഖലയിലാണ് വിമാനം തകർന്നത്. എട്ട് ദിവസത്തോളം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ തെരച്ചിൽ സംഘം പ്രദേശത്തേക്ക് എത്തുകയായിരുന്നു

മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ സംഘം. വിമാനം തകർന്നുവീണ പ്രദേശത്തേക്ക് ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാത്തതിനാൽ പാരച്യൂട്ടുകൾ ഉപയോഗിച്ചാണ് ആളുകളെ ഇറക്കിയത്.

തൃശ്ശൂർ സ്വദേശി വിനോദ്, കൊല്ലം സ്വദേശി അനൂപ് കുമാർ, കണ്ണൂർ സ്വദേശി എൻ കെ ഷരിൻ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളി സൈനികർ. എട്ട് വ്യോമസേനാ അംഗങ്ങളും അഞ്ച് യാത്രക്കാരുമായി അസമിൽ നിന്നും മേചുക വ്യോമത്താവളത്തിലേക്ക് പറന്ന വിമാനമാണ് കാണാതായാത്. ജൂൺ 3നാണ് വിമാനം പറന്നുയർന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *