കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; തിരച്ചിൽ തുടരുന്നു
കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അരുണാചൽ പ്രദേശിലെ ലിപ്പോ പ്രദേശത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വ്യോമസേനാംഗങ്ങൾ പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടത്തുകയാണ്.
വ്യോമപാതയിൽ നിന്ന് 20 കിലോമീറ്റർ വടക്ക് മാറിയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജൂൺ മൂന്നിനാണ് വിമാനം കാണാതായത്. മെൻചുക ലാൻഡിംഗിലേക്ക് 13 യാത്രക്കാരുമായി തിരിച്ച വിമാനമാണ് കാണാതായത്. ഏഴ് ഓഫീസർമാരും ആറ് സൈനികരുമടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർ മലയാളികളാണ്.