രണ്ടാം ചാന്ദ്ര ദൗത്യം തയ്യാറായി; ചന്ദ്രയാൻ-2 ജൂലൈ 16ന് വിക്ഷേപിക്കും

ഐഎസ്ആർഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം അടുത്ത മാസം വിക്ഷേപണത്തിന്. ചന്ദ്രയാൻ-2 വാണ് വിക്ഷേപിക്കുന്നത്. ദൗത്യത്തിലെ ഓർബിറ്റർ, ലാൻഡർ എന്നിവയുടെ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. 10 വർഷം മുമ്പാണ് ചന്ദ്രയാൻ-2ന് കേന്ദ്രം അനുമതി നൽകിയത്.

ചന്ദ്രനിലെ രാസഘടനയെ കുറിച്ചുള്ള പഠനമാണ് ചന്ദ്രയാൻ-2ന്റെ ലക്ഷ്യം. ഒന്നാം ചന്ദ്രയാൻ ദൗത്യം ചന്ദ്രനിലെ ഹീലിയത്തിന്റെ അളവിനെ കുറിച്ച് ചില വിവരങ്ങൾ നൽകിയിരുന്നു. കൂടുതൽ വിവരങ്ങൾ കൃത്യമായി ശേഖരിക്കുകയാണ് ചന്ദ്രയാൻ 2 ലക്ഷ്യമിടുന്നത്.

ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ജി എസ് എൽ വി മാർക്ക്-3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. ചന്ദ്രന്റെ നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ പേടകത്തെ ആദ്യം എത്തിക്കും. തുടർന്ന് സെപ്റ്റംബർ ആറിന് റോവർ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കും. ഒരു വർഷത്തെ കാലാവധിയാണ് റോവറിന് നിശ്ചയിച്ചിട്ടുള്ളത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *