മിഷണറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ കേന്ദ്രത്തിന്റെ ഉത്തരവ്

  • 11
    Shares

മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അഭയകേന്ദ്രങ്ങളിൽ പരിശോധന നടത്താൻ കേന്ദ്രസർക്കാരിന്റെ ഉത്തരവ്. ചാരിറ്റിയുടെ രാജ്യത്തെമ്പാടുമുള്ള കേന്ദ്രങ്ങളിൽ പരിശോധന നടത്താനാണ് വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ഉത്തരവിട്ടത്. ഈ കേന്ദ്രങ്ങളിൽ നിന്ന് കുട്ടികളെ അനധികൃതമായി ദത്ത് നൽകുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു

ദത്തുനൽകൽ നിയമങ്ങൾ കൃത്യമായി മിഷണറീസ് ഓഫ് ചാരിറ്റി കേന്ദ്രങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പ് വരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ജാർഖണ്ഡ് കേന്ദ്രത്തിൽ നിന്ന് നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതായി ആരോപണമുയർന്നിരുന്നു

ദത്തെടുക്കൽ നിയമാവലികളിൽ കേന്ദ്രം മാറ്റം വരുത്തിയതിനെ തുടർന്ന് മിഷണറീസ് ഓഫ് ചാരിറ്റി അവരുടെ അഭയകേന്ദ്രങ്ങളിൽ ദത്തെടുക്കൽ നിർത്തിവെച്ചിരുന്നു. എന്നാൽ മതേതര അജൻഡക്ക് കീഴിൽ വരാൻ ഇവർക്ക് താത്പര്യമില്ലെന്ന് തെളിഞ്ഞതായി മനേകാ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനിടെയാണ് യുപി സ്വദേശികൾക്ക് കുട്ടികളെ വിറ്റുവെന്ന ആരോപണം ഉയർന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *