‘ഞങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ’; പ്രതിപക്ഷ നേതാക്കളെ സാക്ഷിയാക്കി സ്റ്റാലിന്റെ പ്രഖ്യാപനം

  • 56
    Shares

പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ച് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ചെന്നൈ ഡിഎംകെ ആസ്ഥാനത്ത് കരുണാനിധിയുടെ പ്രതിമാ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലായിരുന്നു നാടകീയമായും മറ്റ് നേതാക്കളെ കുറച്ചൊക്കെ അമ്പരപ്പിച്ചും സ്റ്റാലിന്റെ പ്രഖ്യാപനം വന്നത്.

രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പിണറായി വിജയൻ, ചന്ദ്രബാബു നായിഡു, രജനികാന്ത് തുടങ്ങിവരൊക്കെ സാക്ഷി നിർത്തിയായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം. ഇന്ത്യക്ക് പുതിയ പ്രധാനമന്ത്രിയായിരിക്കും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പനപ്പുറം ഉണ്ടാകുക, മോദിയുടെ ഫാസിസ്റ്റ് ഭരണത്തെ എതിർത്ത് തോൽപ്പിക്കാൻ ശേഷിയുള്ള രാഹുൽ ഗാന്ധിയെയാണ് താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുന്നത്. മറ്റുള്ള നേതാക്കളും ഇതിനെ പിന്തുണക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *