കർണാടകയിൽ എംഎൽഎമാരുടെ കൂട്ടരാജി; സർക്കാർ താഴെ വീഴുമെന്ന് ഉറപ്പായി
കർണാടകയിൽ 11 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ രാജിക്കത്ത് നൽകി. സ്പീക്കറുടെ ഓഫീസിലെത്തിയാണ് രാജി നൽകിയത്. സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിയുയർത്തിയാണ് എംഎൽഎമാരുടെ രാജി. രാജിവെക്കാനെത്തിയവരിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാരെ മന്ത്രി ഡി കെ ശിവകുമാർ എത്തി അനുനയിപ്പിച്ച് തിരികെ കൊണ്ടുപോയി
ബി സി പാട്ടീൽ, വിശ്വനാഥ്, നാരായൺ ഗൗഡ, ശിവറാം ഹെബ്ബാർ, മഹേഷ് കുമതല്ലി, രമേഷ് ജാർക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീൽ എന്നിവരാണ് രാജിക്കത്ത് നൽകിയത്. ഇതോടെ നിയമസഭയിൽ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം പോകുമെന്ന് ഉറപ്പായി കഴിഞ്ഞു.
രാജിവെച്ച എംഎൽഎമാരെയും ചേർത്ത് 105 അംഗങ്ങളുള്ള ബിജെപി അധികാരത്തിൽ വരാനുള്ള സാധ്യതയാണ് തെളിയുന്നത്. സംഭവത്തോട് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇതുവരെ പ്രതികരിച്ചിട്ടില്ല.