കാളയെ കൊന്നെന്ന് ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദനം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്
ജാർഖണ്ഡിൽ കാളയുടെ പേരിൽ ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. കാളയെ കൊന്നെന്ന് ആരോപിച്ചായിരുന്നു മർദനം. ആദിവാസി മേഖലയായ ജർമോ ഗ്രാമത്തിലാണ് സംഭവം. ആദിവാസിയായ പ്രകാശ് ലാക്രയാണ് മരിച്ചത്.
പോലീസാണ് ഗുരുതരമായി പരുക്കേറ്റ നാല് പേരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പ്രകാശ് ആശുപത്രിയിൽ വെച്ച് മരിച്ചു. സംഭവത്തിൽ അയൽ ഗ്രാമവാസികളായ ഏഴ് പേർക്കെതിരെ കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
20 വയസ്സോളം പ്രായമുള്ള കാള സ്വാഭാവികമായി ചത്തതാണെന്ന് ആക്രമിക്കപ്പെട്ടവർ പറയുന്നു. ചത്ത കാളയെ കശാപ്പ് ചെയ്യുന്നത് അറിഞ്ഞ് എത്തിയവരാണ് ആക്രമിച്ചതെന്ന് ഇവർ പറയുന്നു.