ഗുജറാത്തിൽ മോഷണമാരോപിച്ച് ആദിവാസി യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു

  • 8
    Shares

രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. ഗുജറാത്തിൽ മോഷണമാരോപിച്ച് ആൾക്കൂട്ടം നടത്തിയ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അജ്മൽ വഹോനിയ, ഭാരു മാതൂർ എന്നീ യുവാക്കളാണ് ആക്രമണത്തിന് ഇരയായത്. അജ്മൽ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു

ഗുജറാത്തിലെ ദഹോദിൽ കാളി മഹുദി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇരുപതോളം വരുന്ന അക്രമിസംഘമാണ് ഇവരെ ആക്രമിച്ചത്. ഭാരു മാതൂർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

എന്നാൽ ആക്രമണത്തിന് ഇരയായ യുവാക്കൾക്ക് എതിരെ നേരത്തെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു. ഇവർ രണ്ടുപേരും മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നുവെന്നും അടുത്തിടെയാണ് പുറത്തിറങ്ങിയതെന്നും പോലീസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *