മോദിയുടെ പ്രശസ്തി കൂടുമ്പോൾ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുമെന്ന് കേന്ദ്രമന്ത്രി

Loading...
  • 10
    Shares

രാജസ്ഥാനിലെ ആൾവാറിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം ഒരാളെ മർദിച്ച കൊന്ന സംഭവത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അർജുൻ റാം മേഖ് വാൾ. വെള്ളിയാഴ്ച രാത്രി അക്ബർ എന്നയാളെയാണ് ആൾക്കൂട്ടം കൊലപ്പെടുത്തിയത്. ലാലവണ്ടിയിൽ വെച്ചായിരുന്നു അക്ബറിനെയും സുഹൃത്തായ അസ്ലമിനെയും ആൾക്കൂട്ടം കൊലപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശസ്തനാകുന്നതിന്റെ പ്രതിഫലനമാണ് ഇത്തരം കൊലപാതകങ്ങളെന്ന് അർജുൻ റാം പറഞ്ഞു. മോദിയുടെ പ്രശസ്തി കൂടുന്നതനുസരിച്ച് ആൾക്കൂട്ട കൊലപാതകങ്ങളും വർധിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു

മോദി നയങ്ങൾ കൊണ്ടുവരികയും നടപ്പാക്കുകയും ചെയ്യുന്നു. അതിന്റെ തിരിച്ചടികളാണ് ഇത്തരത്തിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ. ബിഹാർ തെരഞ്ഞെടുപ്പ് സമയത്ത് അവാർഡ് വാപ്‌സിയായിരുന്നു. യുപി തെരഞ്ഞെടുപ്പിൽ ആൾക്കൂട്ട കൊലപാതകമായിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മറ്റു പലതുമാകും. ആൾക്കൂട്ട കൊലപാതകങ്ങൾ രാജ്യത്ത് ആദ്യമൊന്നുമല്ലെന്നും കേന്ദ്രമന്ത്രി ന്യായീകരിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *