ആൾക്കൂട്ട ആക്രമണം: കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്

ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നതിന് എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോടും 10 സംസ്ഥാനങ്ങളോടും സുപ്രീം കോടതി. ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നതിനുള്ള സുപ്രീം കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കുമാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ചുവരുന്നത് തടയാനായി സുപ്രീം കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമാണം നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇത് പാലിക്കുന്നില്ലെന്നാരോപിച്ചാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *