ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച ബുദ്ധിജീവികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ഹർജി

രാജ്യത്ത് വർധിച്ചു വരുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 49 ബുദ്ധിജീവികളുടെ പേരിൽ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാറുകാരനായ അഭിഭാഷകന്റെ ഹർജി. രാജ്യദ്രോഹം, മതവികാരം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഹർജി. ഇതുവഴി ആൾക്കൂട്ട ആക്രമണങ്ങളെ പ്രതിരോധിക്കുന്ന നിലപാടാണ് ഹർജിക്കാരൻ സ്വീകരിച്ചിരിക്കുന്നത്.

അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് ബിഹാർ മുസഫർപൂർ സിജെഎം കോടതിയിൽ ഹർജി നൽകിയത്. ഈ 49 പേർക്കെതിരെ നേരത്തെ ബോളിവുഡിൽ നിന്നുള്ള 69 പേർ രംഗത്തുവന്നിരുന്നു. ഇതിലെ കങ്കണ റണൗത്ത്, മധൂർ ഭണ്ഡാർക്കർ, വിവേക് അഗ്നിഹോത്രി എന്നിവരെ ഹർജിയിൽ സാക്ഷികളായും ഉൾപ്പെടുത്തിയിട്ടുണ്ട്

ആൾക്കൂട്ട ആക്രമങ്ങൾക്കെതിരെ സംസാരിച്ചതിനെ തുടർന്ന് 49 പേരും രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്നാണ് സംഘ് അനുകൂലിയായ അഭിഭാഷകന്റെ അതിവിചിത്രമായ ആരോപണം. പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രകടനത്തെ അട്ടിമറിക്കുകയാണെന്നും ഇയാൾ ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *