ആൾക്കൂട്ട കൊലപാതകം തടയാൻ നിയമം കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

  • 8
    Shares

ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ സുപ്രീം കോടതി. ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ ശക്തമായ നടപടി വേണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇത്തരം ആക്രമണങ്ങൾ തടയാൻ നിയമം കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ജനാധിപത്യത്തിൽ ആൾക്കൂട്ട നിയമം അനുവദിക്കാനാകില്ല. നിയമം കയ്യിലെടുക്കാൻ ജനങ്ങൾക്ക് അധികാരമില്ല. പശുവിന്റെ പേരിൽ നടക്കുന്നത് സംഭവിക്കാൻ പാടില്ലാത്ത അതിക്രമങ്ങളാണ്. ഇത്തരം അക്രമങ്ങളിൽ പ്രതിയാകുന്നവർക്ക് ശക്തമായ ശിക്ഷ വേണം. ഇതിനായി പ്രത്യേക നിയമം കേന്ദ്രസർക്കാർ കൊണ്ടുവരണം

ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകിയ മാർഗനിർദേശങ്ങളിൽ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് രണ്ടാഴ്ചക്കകം അറിയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ആൾക്കൂട്ട കൊലപാതകങ്ങളിൽ നേരത്തെയും പരമോന്നത കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *