നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ഇന്ന്; രണ്ടാം മോദി സർക്കാർ ഇന്ന് അധികാരത്തിലേറും

രണ്ടാം നരേന്ദ്രമോദി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. വൈകുന്നേരം ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ വിവിധ രാഷ്ട്രത്തലവൻമാരും പങ്കെടുക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും

യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‌ലാൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാർ ചടങ്ങിൽ പങ്കെടുക്കും.

രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്ഗരി, നിർമല സീതാരാമൻ തുടങ്ങിയവർ ഇത്തവണയും മന്ത്രിസഭയിലുണ്ടാകും. അരുൺ ജെയ്റ്റ്‌ലി മന്ത്രിസഭയിൽ വേണമെന്ന് മോദി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് രാവിലെ തന്നെ നരേന്ദ്രമോദി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി വാജ്‌പേയിക്കും രാജ്യത്തിനായി ജീവൻ നൽകിയ സൈനികർക്കും ആദരം അർപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *