സ്വകാര്യ യാത്രക്ക് വ്യോമസേനാ വിമാനങ്ങൾ മോദി സ്വന്തം ടാക്‌സിയാക്കി മാറ്റി; തിരിച്ചടിച്ച് കോൺഗ്രസ്

Loading...

അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദിക്ക് മറുപടിയുമായി കോൺഗ്രസ്. ഇന്ത്യൻ വ്യോമസേനാ ജെറ്റുകൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി സ്വന്തം ടാക്‌സി പോലെ മോദി ഉപയോഗിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു.

കള്ളങ്ങൾ മാത്രം പറയുകയാണ് മോദിയുടെ അവസാന അടവ്. വ്യോമസേനാ വിമാനങ്ങൾ സ്വന്തം ടാക്‌സി പോലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി ഉപയോഗിച്ചത്. അതും വെറും 744 രൂപ മാത്രം വാടക നൽകി. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

2014-19 കാലത്ത് 240 സ്വകാര്യ യാത്രകളാണ് മോദി നടത്തിയത്. എന്നാൽ വ്യോമസേനക്ക് 1.4 കോടി രൂപ മാത്രമാണ് ഇതിന് വാടകയായി നൽകിയത്. ഒടുവിൽ ജനുവരിയിൽ നടത്തിയ യാത്രക്ക് 744 രൂപയാണ് വാടകയായി നൽകിയതെന്നും കോൺഗ്രസ് ആരോപിച്ചു.

ഇന്ത്യൻ നാവിക സേന പടക്കപ്പൽ രാജീവ് ഗാന്ധി ഉല്ലാസ യാത്രക്കായി ഉപയോഗിച്ചതായി നരേന്ദ്രമോദി ആരോപിച്ചിരുന്നു. രാജീവ് ഗാന്ധി നമ്പർ വൺ അഴിമതിക്കാരനായാണ് മരിച്ചതെന്നും മോദി ആരോപിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *