ദീപാവലിക്ക് അഞ്ച് ദിവസം കാട്ടിൽ പോയി ജീവിക്കുമായിരുന്നു; ആ കരുത്താണ് തന്നെ ഇങ്ങനെയാക്കിയത്: മോദിയുടെ കഥ തുടരുന്നു

  • 63
    Shares

ഹ്യൂമൻസ് ഓഫ് ബോംബെയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭിമുഖത്തിന്റെ പുതിയ ഭാഗം പുറത്തുവന്നു. ആദ്യ ഭാഗത്തിൽ ഹിമാലയത്തിലെ ജീവിതവും പുലർച്ചെ 3 മണിക്കുള്ള കുളിയുമൊക്കെയായിരുന്നു വിഷയം. ഇത് സമൂഹ മാധ്യമങ്ങളിൽ വൻ ചിരിക്കും വഴി വെച്ചിരുന്നു. രണ്ടാം ഭാഗത്തിൽ ഹിമാലയത്തിൽ നിന്ന് തിരിച്ചുവന്നതിന് ശേഷമുള്ള കാര്യമാണ് മോദി പറയുന്നത്.

മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെക്കണമെന്ന ബോധ്യത്തോടെയാണ് ഹിമാലയത്തിൽ നിന്ന് തിരിച്ചുവന്നത്. ദീപാവലിയോട് അനുബന്ധിച്ച് അഞ്ച് ദിവസം കാട്ടിലേക്ക് പോകുമായിരുന്നു. അന്നത്തെ ഏകാന്ത ധ്യാനങ്ങളിൽ നിന്ന് ലഭിച്ച കരുത്താണ് പ്രതിസന്ധികളെ നേരിടാൻ ഇന്ന് തന്നെ പ്രാപ്തനാക്കിയത്. അഞ്ച് ദിവസത്തെ ഭക്ഷണവും കയ്യിലെടുത്താണ് കാട്ടിലേക്ക് പോകുക. ആളുകൾ എന്നോട് ചോദിക്കാറുണ്ട്, ആരെ കാണാനാണ് കാട്ടിലേക്ക് പോകുന്നതെന്ന്. ഞാൻ പറയും ഞാൻ എന്നെ തേടി പോകുകയാണെന്ന്.

കുറച്ചു നാളുകൾക്ക് ശേഷം അഹമ്മദാബാദിലേക്ക് പോയി. അമ്മാവന്റെ കാന്റീനിൽ അദ്ദേഹത്തെ സഹായിച്ച് കഴിഞ്ഞുകൂടി. ക്രമേണ ആർ എസ് എസിന്റെ മുഴുവൻ സമയ പ്രചാരക് ആയി മാറി. ഓഫീസ് വൃത്തിയാക്കൽ, പാത്രങ്ങൾ കഴുകൽ, ഭക്ഷണം പാകം ചെയ്യൽ തുടങ്ങിയ എല്ലാ ജോലികളും ചെയ്തുവെന്നും മോദി പുതിയ ലക്കത്തിൽ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *