ബിജെപിയുടെയും മോദിയുടെയും ജനപ്രീതി ദിനംപ്രതി ഇടിയുന്നതായി ചൈനീസ് വാർത്താ ഏജൻസി

  • 20
    Shares

ഇന്ത്യയിൽ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ജനപ്രീതി ദിനംപ്രതി ഇടിയുകയാണെന്ന് ചൈനീസ് ദേശീയ മാധ്യമം സിൻഹുവ. ബിജെപി സർക്കാരിന് ഇന്ത്യയിൽ പിന്തുമ കുറയുകയാണെന്ന് കഴിഞ്ഞ ദിവസമാണ് സിൻഹുവ നടത്തിയ പഠനത്തിൽ പറയുന്നത്.

നോട്ടുനിരോധനം, ജി എസ് ടി, പശു പ്രേമി ക്രിമിനലുകളുടെ ആൾക്കൂട്ട കൊലപാതകങ്ങൾ എന്നിവ മോദിയുടെ പ്രതിച്ഛായ നശിപ്പിച്ചു. ജനങ്ങൾക്കിടയിൽ നിന്ന് ബിജെപി സർക്കാർ അകലുകയാണ്. ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടികൾ ഇതിന് ഉദാഹാരണമാണെന്നും സിൻഹുവ പറയുന്നു.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ മോദിക്കും ബിജെപിക്കുമേറ്റ തിരിച്ചടിക്ക് കാരണം രാജ്യവ്യാപകമായി വർധിച്ചുവരുന്ന ദളിത് അക്രമങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദലിത് വിഭാഗങ്ങൾക്കും സാധാരണക്കാർക്കും നേരെയുള്ള സംഘ്പരിവാറുകാരുടെ ആക്രമണങ്ങൾ ബിജെപിയെ ജനങ്ങളിൽ നിന്ന് അകറ്റി.

ജനപ്രീതി ഇടിയുന്നത് തിരിച്ചറിയുന്ന ബിജെപി രാജ്യത്ത് തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്നും സിൻഹുവയുടെ റിപ്പോർട്ടിൽ പറയുന്നു.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *