ഈ നാട്ടിൽ ഇത്രയധികം കള്ളൻമാരോ; മോദിയുടെ ചൗക്കിദാർ പ്രയോഗത്തിൽ ട്രോൾ മഴയുമായി സോഷ്യൽ മീഡിയ

  • 210
    Shares

നരേന്ദ്രമോദിയെ പരിഹസിക്കാനായി രാഹുൽ ഗാന്ധി നടത്തിയ പ്രശസ്തമായ പ്രയോഗമായിരുന്നു ചൗക്കിദാർ ചോർ ഹേ(കാവൽക്കാരൻ കള്ളനാണ്) എന്നത്. എന്നാൽ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പുറപ്പാടിലായിരുന്നു ബിജെപി. നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ ട്വിറ്ററിൽ പേരിന് മുന്നിൽ ചൗക്കിദാർ(കാവൽക്കാരൻ) എന്ന് ചേർത്താണ് തിരിച്ചടിക്കൊരുങ്ങിയത്.

എന്നാൽ മോദി ആരംഭിച്ചുവെച്ച പുതിയ ഹാഷ് ടാഗ് പ്രചാരണത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ് ലഭിക്കുന്നത്. സിനിമകളിലെ കള്ളൻ കഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടി ട്രോളൻമാർ പ്രധാനമന്ത്രിയുടെ ചൗക്കിദാർ പ്രയോഗത്തെ തലങ്ങുംവിലങ്ങും ട്രോളുകയാണ്.

റഫാൽ ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി ചൗക്കീദാർ ചോർ ഹേ എന്ന പ്രയോഗം നടത്തിയത്. ഇതിനെ മറികടക്കാനുള്ള മോദിയുടെ സോഷ്യൽ മീഡിയ ടീമിന്റെ തന്ത്രമായിരുന്നു ചൗക്കിദാർ പേരിനൊപ്പം ചേർക്കുക എന്നുള്ളത്. പക്ഷേ ഇതും ആളുകളെ ചിരിപ്പിക്കുകയാണ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *