നാല് വർഷങ്ങളിലായി 84 രാജ്യങ്ങൾ സന്ദർശിച്ചു; ഖജനാവിൽ നിന്ന് പോയത് 1484 കോടി രൂപ
പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശയാത്രയുടെ ചെലവ് കേന്ദ്രസർക്കാർ പുറത്തുവിട്ടു. 2014 മുതൽ മോദി വിദേശയാത്രകൾക്കായി ചെലവഴിച്ചത് 1484 കോടി രൂപയാണ്. 84 രാജ്യങ്ങളിലാണ് മോദി സന്ദർശനം നടത്തിയത്
ചാർട്ടേഡ് വിമാനങ്ങൾക്കും വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമായി ചെലവായ തുകയാണിത്. വിമാനത്തിന്റെ പരിപാലനത്തിനായി മാത്രം 1088. 42 കോടി രൂപ ചെലവായി. 2014 ജൂൺ 15 നും 2018 ജൂൺ 10നും ഇടയിലുള്ള കാലയളവിൽ 387.26 കോടി രൂപ ചാർട്ടേഡ് വിമാനങ്ങൾക്കായി ചെലവായി. ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്തിയതിന് 9.12 കോടി രൂപ ചെലവായി
2015-16 കാലത്ത് 24 രാജ്യങ്ങളിലാണ് മോദി സന്ദർശനം നടത്തിയത്. 2017-18ൽ 19 രാജ്യങ്ങളിലും 2016-17ൽ 18 രാജ്യങ്ങളിലും സന്ദർശനം നടത്തി. 2014-15ൽ 13 രാജ്യങ്ങൾ സന്ദർശിച്ചത്. 2018ൽ മാത്രം പത്ത് രാജ്യങ്ങളിലേക്ക് സന്ദർശനം നടത്തി.