മോദി സർക്കാരിനുള്ള തിരിച്ചടിയല്ല തെരഞ്ഞെടുപ്പ് ഫലമെന്ന് രാജ്നാഥ് സിംഗ്
തെരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിന് തിരിച്ചടിയല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. കനത്ത പരാജയം നേരിട്ട തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിക്കുന്ന ആദ്യത്തെ ബിജെപി നേതാവാണ് രാജ്നാഥ് സിംഗ്. നേരത്തെ പ്രധാനമന്ത്രി മോദി മാധ്യമങ്ങളെ കണ്ടിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കാൻ തയ്യാറായിരുന്നില്ല
പുറത്തുവന്ന സൂചനകൾ പ്രകാരം ചത്തിസ്ഗഢിൽ കോൺഗ്രസ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. രാജസ്ഥാനിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ സാധ്യത കുറവാണ്. അതേസമയം മധ്യപ്രദേശിൽ ലീഡ് നില മാറിമാറി നിൽക്കുകയാണ്