ചരിത്രത്തിൽ മോദിക്ക് അത്ര പിടിയില്ല; കബീർദാസിന്റെ ജീവിത കാലഘട്ടം പ്രസംഗത്തിൽ മാറിപ്പോയി

  • 1
    Share

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചരിത്രത്തിലുള്ള ശുഷ്‌കമായ അറിവ് വീണ്ടും ചർച്ചയാകുന്നു. മുമ്പ് പലതവണയും ചരിത്രപരമായ പിഴവുകൾ നടത്തിയ മോദി വീണ്ടും ഇതാവർത്തിച്ചു. കബീർദാസിന്റെ ശവകുടീരം സന്ദർശിക്കവെയാണ് മോദിയെ ചരിത്രം വീണ്ടും ചതിച്ചത്.

15ാം നൂറ്റാണ്ടിലെ കവിയും സന്ന്യാസിയുമായിരുന്നു കബീർദാസ്. മഹാനായ കബീറിന്റെ സമചിത്തതയും മൈത്രിയും നൂറ്റാണ്ടുകൾക്കപ്പുറത്തുള്ള സമൂഹത്തിനും മാർഗദർശിയാകുകയാണ്. ഗുരു നാനാക്ക്, ബാബാ ഗോരഖ്‌നാഥ് എന്നിവർക്കൊപ്പം ഇവിടെയിരുന്നാണ് കബീർ ആത്മീയതയെ കുറിച്ച് സംസാരിച്ചത് എന്നായിരുന്നു മോദിയുടെ പ്രസംഗം

എന്നാൽ ബാബ ഗോരഖ്‌നാഥിന്റെയും കബീർ ദാസിന്റെയും ജീവിത കാലഘട്ടം വ്യത്യസ്തങ്ങളാണ്. ബാബാ ഗോരഖ്‌നാഥ് 11ാം നൂറ്റാണ്ടിലും കബീർദാസ് 15ാം നൂറ്റാണ്ടിലുമാണ് ജീവിച്ചിരുന്നത്. പിന്നെ ഇവരെങ്ങനെയാണ് ഒരുമിച്ചിരുന്ന് ആത്മീയത പ്രസംഗിക്കുന്നതെന്നാണ് ചരിത്രകാരൻമാർ ചോദിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *