കുട്ടിക്കാലത്ത് മുതലക്കുഞ്ഞിനെ പിടിച്ച് വീട്ടിലെത്തി, അമ്മ വഴക്കുപറഞ്ഞു; ഡിസ്‌കവറി ചാനലിൽ മോദി

കുട്ടിക്കാലത്ത് മുതലക്കുഞ്ഞിനെ പിടിച്ച് വീട്ടിലെത്തിയ കഥ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിസ്‌കവറി ചാനലിൽ ബ്രയർ ഗ്രിൽസ് അവതരിപ്പിക്കുന്ന മാൻ വേഴ്‌സസ് വൈൽഡ് എന്ന പരിപാടിയിലാണ് മോദി കഥ പറയുന്നത്.

തടാക തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി ഞാൻ വീട്ടിലെത്തി. ഇത് ശരിയില്ലെന്ന് അമ്മ പറഞ്ഞതോടെ തിരിച്ചു കൊണ്ടുവിടുകയായിരുന്നുവെന്ന് മോദി പറഞ്ഞു

ശൈത്യകാലത്ത് മഞ്ഞുതുള്ളികൾ ഉപ്പിന്റെ പാളി തീർക്കും. അത് ശേഖരിച്ച് വീട്ടിലെത്തിച്ചാണ് തുണി അലക്കിയിരുന്നത്. 17, 18 വയസ്സുള്ളപ്പോൾ ലോകത്തെ മനസ്സിലാക്കാൻ വീട് വിട്ടിറങ്ങി. ഞാൻ വലിയ പ്രകൃതി സ്‌നേഹിയായിരുന്നു. അതുകൊണ്ട് നേരെ ഹിമാലയത്തിലേക്ക് പോയി.

കൽക്കരി ചെമ്പു പാത്രത്തിൽ കത്തിച്ചാണ് തുണി തേച്ചിരുന്നത്. 18 വർഷത്തിനിടെ തന്റെ ആദ്യ അവധിക്കാലമാണിതെന്നും പരിപാടിയിൽ മോദി അവതാരകനോട് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *