മോദി മാധ്യമങ്ങളെ കണ്ടു; തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മിണ്ടിയില്ല, പറഞ്ഞതൊക്കെ പാർലമെന്റ് സമ്മേളനത്തെ കുറിച്ച്
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്തുവന്നു കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കണ്ടു. ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പക്ഷേ തെരഞ്ഞെടുപ്പിനെ കുറിച്ച് ഒരു വാക്കു പോലും മിണ്ടാൻ മോദി തയ്യാറായില്ല. പാർലമന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. ഇതേ കുറിച്ചാണ് മോദി മാധ്യമങ്ങളോട് സംസാരിച്ചത്.
പാർലമെന്റിൽ എന്തിനെ കുറിച്ചും ചർച്ചയാകാമെന്ന് മോദി പറഞ്ഞു. മാധ്യമപ്രവർത്തകർ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചോദിക്കാൻ തുടങ്ങുമ്പോൾ നന്ദി പറഞ്ഞ് മോദി പിന്തിരിയുകയും ചെയ്തു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസ് വ്യക്തമായ ലീഡോടുകൂടി മുന്നേറുകയാണ്. ബിജെപിയുടെ പ്രധാനപ്പെട്ട ഒരു നേതാക്കളും ഇതുവരെ പ്രതികരണവുമായി രംഗത്തുവന്നിട്ടില്ല