അഞ്ച് മിനിറ്റ് പോലും മോദിക്ക് പി ആർ പണി നിർത്താനാകില്ല; ഇതാണ് ഞങ്ങളും മോദിയും തമ്മിലുള്ള വ്യത്യാസം: രാഹുൽ ഗാന്ധി

  • 46
    Shares

രാജ്യം യുദ്ധസമാനമായ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോയപ്പോഴും പ്രധാനമന്ത്രിക്ക് ഒരു അഞ്ച് മിനിറ്റ് പോലും പബ്ലിക് റിലേഷൻ പണി നിർത്തിവെക്കാൻ സാധിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പുൽവാമ ആക്രമണത്തിന് ശേഷം രാജ്യം ഒറ്റക്കെട്ടെന്ന് പറഞ്ഞതിന് പിന്നാലെ മോദി കോൺഗ്രസിനെതിരെ ആക്രമണം തുടങ്ങി. യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് പോലും സ്വയം പുകഴ്ത്തലും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തലുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിൽ

ഇതാണ് ഞങ്ങളും മോദിയും തമ്മിലുള്ള വ്യത്യാസമെന്നും രാഹുൽ പറഞ്ഞു. പുൽവാമ സംഭവത്തിന് ശേഷം രാഷ്ട്രീയ വിമർശനങ്ങളൊക്കെ പ്രതിപക്ഷ പാർട്ടികൾ മാറ്റിവെച്ചിരുന്നു. എന്നാൽ ബിജെപി മിന്നലാക്രമണത്തെ അടക്കം രാഷ്ട്രീയ പ്രചാരണമായി ഉപയോഗപ്പെടുത്തുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *