റഫാൽ അഴിമതിയെ കുറിച്ച് ചോദിച്ചു; മാധ്യമപ്രവർത്തകയോട് കയർത്ത് സംസാരിച്ച് മോദി

  • 155
    Shares

ചാനൽ അഭിമുഖത്തിനിടെ റഫാൽ അഴിമതിയെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് കയർത്തുസംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എബിപി ന്യൂസ് ചാനൽ അവതാരകയോടാണ് അഴിമതി ചോദ്യത്തിന് മോദി കയർത്ത് സംസാരിച്ചത്. രാഹുൽ ഗാന്ധിയാണ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

റഫാൽ കരാറിൽ അനിൽ അംബാനിക്ക് അനുകൂലമായി താങ്കൾ പ്രവർത്തിച്ചുവെന്നത് കള്ളമാണോ എന്നായിരുന്നു അവതാരക റുബിഖ ലിയാഖത്ത് ചോദിച്ചത്. ഇതോടെ ദേഷ്യപ്പെട്ട മോദി വിരൽ ചൂണ്ടി സംസാരിക്കുകയായിരുന്നു.

നിങ്ങൾക്ക് സുപ്രീം കോടതിയെ പോലും വിശ്വാസമില്ലേ. ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങൾ നിങ്ങൾ അംഗീകരിക്കുന്നില്ലേ, നിങ്ങൾ സി എ ജിയെ വിശ്വസിക്കുന്നില്ലേ, ഇന്ത്യൻ പാർലമെന്റിനെ വിശ്വസിക്കുന്നില്ലേ എന്നൊക്കെയുള്ള മറുചോദ്യങ്ങളായിരുന്നു മോദിക്കുണ്ടായിരുന്നത്.

നിങ്ങൾ ചെയ്ത കർമത്തിന്റെ ഫലം നിങ്ങൾ അനുഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വീഡിയോ ട്വീറ്റ് ചെയ്തത്. നിങ്ങളിൽ നിന്ന് തന്നെ ഈ രാജ്യം സത്യമറിയും. അഴിമതിയെ കുറിച്ച് സംവാദം നടത്താൻ വെല്ലുവിളിക്കുകയാമെന്നും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *