രുദ്ര ഗുഹയിലെ ധ്യാനത്തെക്കുറിച്ച് മോദി പറയുന്നതിങ്ങിനെ!

Loading...

പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. കേദാർനാഥിൽ രുദ്രഗുഹയിലെ ധ്യാനത്തിനിടെ തനിക്ക് വേണ്ടി ഒന്നും ദൈവത്തോട് ആവശ്യപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് അഭിവൃദ്ധിയുണ്ടാകണമെന്ന് മാത്രമായിരുന്നു തന്റെ പ്രാർത്ഥനയെന്ന് അദ്ദേഹം ധ്യാനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേദാർ നാഥിലെ വികസനം പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മണിക്കൂർ കേദാർനാഥിൽ ധ്യാനിനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

മോദിയുടെ പ്രത്യേക താത്പര്യപ്രകാരം നിർമ്മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ ഗുഹയാണിത്. ഔദ്യോഗിക യാത്രയാണെന്ന് കാണിച്ചാണ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ മോദി കേദാർ നാഥ് സന്ദർശനം നടത്തിയിരിക്കുന്നത്. അതേസമയം, ഗുഹയ്ക്കുള്ളിൽ സെറ്റിട്ട് ക്ലീനാക്കിയ പീഠത്തിൽ (കട്ടിലിൽ) കാഷായം ധരിച്ച് മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത് വലിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കുമാണ് വഴിതെളിച്ചിരിക്കുന്നത്. മോദിയുടേത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ‘മതം ഒരാളുടെ വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണ്. വോട്ട് നേടാനുള്ള മാർഗമായി അതുപയോഗിക്കരുതെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചിട്ടുള്ളതാണ്. പക്ഷേ കേദാർനാഥിൽ ചെയ്ത പ്രവൃത്തിയിലൂടെ മോദി അതു ലംഘിച്ചിരിക്കുകയാണ്. അതും നിശബ്ദ പ്രചാരണത്തിന്റെ സമയം. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറക്കം തുടരുകയാണ്.’- യെച്ചൂരി ട്വീറ്റ് ചെയ്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *