തരിഗാമിയെ കാശ്മീരിലേക്ക് കൊണ്ടുപോകാൻ ശ്രമം; യെച്ചൂരി ഇടപെട്ട് തടഞ്ഞു

ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ശ്രീനഗറിലേക്ക് കൊണ്ടുപോകാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമം സിപിഐഎം പ്രവർത്തകർ തടഞ്ഞു. എയിംസിൽ നിന്ന് തരിഗാമിയെ ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് കാശ്മീരിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നത്.

കോടതിയുടെ പരിഗണനയിൽ കേസുള്ള സാഹചര്യത്തിൽ ശ്രീനഗറിലേക്ക് തിരിച്ചയക്കുന്നത് ശരിയല്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് തരിഗാമിയെ ചാണക്യപുരിയിലെ ജമ്മു കാശ്മീർ ഭവനിലേക്ക് മാറ്റി.

യെച്ചൂരി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയെ തുടർന്നാണ് തരിഗാമിയെ ചികിത്സക്ക് വേണ്ടി ഡൽഹിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച യെച്ചൂരിയുടെ ഹർജി വീണ്ടും പരിഗണിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *