തരിഗാമിക്ക് കാശ്മീരിലേക്ക് മടങ്ങിപ്പോകാം; പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും സുപ്രീം കോടതി
സിപിഐഎം നേതാവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് കാശ്മീരിലേക്ക് പോകാമെന്ന് സുപ്രീം കോടതി. തരിഗാമിക്ക് മടങ്ങിപ്പോകാൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് കോടതി അറിയിച്ചു
എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തരിഗാമിക്ക് ഡോക്ടർമാർ അനുവദിക്കുകയാണെങ്കിൽ മടങ്ങിപ്പോകാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
തരിഗാമി ഇസഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ്. കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ വാഹനങ്ങൾ പിൻവലിക്കുകയും യാത്ര ചെയ്യാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തതായി യെച്ചൂരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രാമചന്ദ്രൻ കോടതിയെ അറിയിച്ചു. തരിഗാമിയുടെ ആരോഗ്യനിലയെ കുറിച്ചും കോടതി അന്വേഷിച്ചു.