ശബരിമല വിധി: സുപ്രീം കോടതി ഹിന്ദുക്കളുടെ വികാരം മാനിച്ചില്ലെന്ന് മോഹൻ ഭാഗവത്

  • 14
    Shares

ശബരിമലയിൽ യുവതികൾക്ക് പ്രവേശനാനുമതി അനുവദിച്ച സുപ്രീം കോടതിയുടെ ചരിത്ര വിധിക്കെതിരെ ആർ എസ് എസ്. ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. പ്രയാഗ് രാജിൽ വി എച്ച് പി സംഘടിപ്പിച്ച ധരം സൻസദിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഭക്തരായ ഒരു സ്ത്രീയും ശബരിമലയിൽ പോകാൻ തയ്യാറായില്ല. ശ്രീലങ്കയിൽ നിന്ന് ഒരു സ്ത്രീയെ കൊണ്ടുവന്ന് പിൻവാതിലിലുടെ ശബരിമല ദർശനം നടത്തിച്ചു. കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം വേദനിക്കുമെന്ന് സുപ്രീം കോടതി ഓർത്തില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *