ഉത്തർപ്രദേശിൽ വയോധികനെ കുരങ്ങൻമാർ കല്ലെറിഞ്ഞു കൊന്നു

  • 8
    Shares

ഉത്തർപ്രദേശിൽ കുരങ്ങൻകൂട്ടം വയോധികനെ കല്ലെറിഞ്ഞു കൊന്നതായി വാർത്ത. വിറകെടുക്കാനായി കാട്ടിൽ പോയ ധർമപാൽ സിംഗ് എന്ന 72കാരനാണ് കൊല്ലപ്പെട്ടത്. മരത്തിന്റെ മുകളിൽ നിലയുറപ്പിച്ച കുരങ്ങുകൾ ഇയാൾക്കെതിരെ ഇഷ്ടികകൾ എറിയുകയായിരുന്നു.

യുപിയിലെ ബാഗ്പതിലാണ് സംഭവം. കാട്ടിലെ പൊളിഞ്ഞ കെട്ടിടത്തിൽ നിന്നും ഇളക്കിയെടുത്ത ഇഷ്ടിക കഷ്ണങ്ങളാണ് ഇയാൾക്കെതിരെ വലിച്ചെറിഞ്ഞത്. ഇരുപതോളം ഇഷ്ടികകൾ ധർമപാലിന്റെ ശരീരത്ത് പതിച്ചു. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *