മോഷണശ്രമം തടയുന്നതിനിടെ അമ്മയെയും മകളെയും മോഷ്ടാക്കൾ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു

മോഷണശ്രമത്തിനിടെ വീട്ടമ്മയെയും മകളെയും ട്രെയിനിൽ തള്ളിയിട്ട് കൊന്നു. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നിസാമുദ്ദീൻ എക്‌സ്പ്രസിൽ ഉത്തർപ്രദേശിലെ മഥുരയിൽ വെച്ചാണ് സംഭവം. ഡൽഹി സ്വദേശികളായ മീന(55), മകൾ മനീഷ(21) എന്നിവരാണ് മരിച്ചത്.

മനീഷയുടെ എൻജീനിയറിംഗ് എൻട്രസ് പരീക്ഷക്കായി കോട്ടയിലേക്ക് വരികയായിരുന്നു ഇവർ. മോഷ്ടാക്കൾ ഇവരുടെ ബാഗ് എടുത്തു കൊണ്ടുപോകുകയും ഇത് തടയാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് സംഭവം

മോഷ്ടാക്കൾ ട്രെയിനിന്റെ വാതിൽ തുറന്ന് ഇരുവരെയും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രാഹുൽ ട്രെയിൻ ചങ്ങല വലിച്ച് സിആർപിഎഫിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന് വിവരം അറിയിച്ച ശേഷം ഇവർ വീണ സ്ഥലത്തേക്ക് ആംബുലൻസ് എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *