കാമുകനൊപ്പം ജീവിക്കാൻ രണ്ട് മക്കളെയും വിഷം നൽകി കൊന്ന യുവതി അറസ്റ്റിൽ

  • 9
    Shares

കാമുകനൊപ്പം ജീവിക്കാൻ രണ്ട് മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം മുങ്ങിയ യുവതി അറസ്റ്റിൽ. ഏഴും നാലും വയസ്സുള്ള മക്കളെ കൊന്ന അഭിരാമിയാണ് പിടിയിലായത്. ചെന്നൈ കുണ്ട്രത്തൂർ സ്വദേശിയാണ് യുവതി. കാമുകൻ സുന്ദരത്തിനൊപ്പം ജീവിക്കുന്നതിനായാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിന് മൊഴി നൽകി.

പാലിൽ വിഷം നൽകിയാണ് അഭിരാമി മക്കളെ കൊന്നത്. തുടർന്ന് വീട്ടിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. നാഗർകോവിലിൽ നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്. ചെന്നൈയിൽ നിന്ന് കാമുകനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

വീടിന് സമീപത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന സുന്ദരവുമായി അടുത്തിടെയാണ് അഭിരാമി സൗഹൃദം തുടങ്ങിയത്. ഭർത്താവ് വിജയുടെ വിലക്ക് ലംഘിച്ച് അഭിരാമി സുന്ദരത്തോടൊപ്പം ഒരിക്കൽ നാടുവിട്ടിരുന്നു. പിന്നീട് വിജയ് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ബാങ്ക് ജീവനക്കാരനായ വിജയ് കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളത്തിലേക്ക് കടക്കാനായിരുന്നു അഭിരാമിയുടെ ശ്രമം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *