കാശ്മീര്‍ താഴ്‌വരയുടെ സുരക്ഷാ ചുമതലയില്‍ എംഎസ് ധോണിയും; രണ്ട് മാസം തീവ്രവാദ വിരുദ്ധ സേനയുടെ ഭാഗമാകും

ക്രിക്കറ്റില്‍ നിന്നും അവധിയെടുത്ത് സൈനിക സേവനത്തിന് ഇറങ്ങുന്ന മഹേന്ദ്രസിംഗ് ധോണി ജൂലൈ 31 മുതല്‍ ആഗസ്റ്റ് 15 വരെ സൈന്യത്തിന്റെ ഭാഗമാകും. കാശ്മീര്‍ താഴ്‌വരയുടെ സുരക്ഷാ ചുമതലയുള്ള വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമായിട്ടാകും ധോണി സേവനമനുഷ്ടിക്കുക. രാഷ്ട്രീയ റൈഫിള്‍സിന്റെ തീവ്രവാദ വിരുദ്ധ സേനയുടെ ഭാഗമാണ് വിക്ടര്‍ ഫോഴ്‌സ്

കാശ്മീരിലെ ഏറ്റവും സങ്കീര്‍ണ പ്രദേശങ്ങളായ പുല്‍വാമ, അനന്ത്‌നാഗ്, ഷോപിയാന്‍, കുല്‍ഗാം, ബുദ്ഗാം എന്നിവിടങ്ങിലെ സുരക്ഷയാണ് വിക്ടര്‍ ഫോഴ്‌സിന്റെ ചുമതല. സൈന്യത്തിന്റെ പട്രോളിംഗ്, കാവല്‍ ജോലികളില്‍ ധോണി ഏര്‍പ്പെടുമെന്നാണ് അറിയുന്നത്. വിരമിക്കലിന് ശേഷം സൈനിക വൃത്തിയിലേക്ക് മാറാനാണ് ധോണി ആഗ്രഹിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. നിലവില്‍ ടെറിറ്റോറിയല്‍ ആര്‍മി ലഫ്. കേണലാണ് ധോണി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *