ധോണിയുടെ റൺ ഔട്ട് കണ്ട് കുഴഞ്ഞുവീണ ആരാധകൻ മരിച്ചു
ലോകകപ്പ് സെമിയിൽ ന്യുസിലാൻഡിനെതിരായ മത്സരത്തിലെ നിർണായക നിമിഷത്തിൽ മഹേന്ദ്ര സിംഗ് ധോണി റൺ ഔട്ടാകുന്നത് കണ്ട് കുഴഞ്ഞുവീണ ആരാധകൻ മരിച്ചു. കൊൽക്കത്തയിൽ ശ്രീകാന്ത് മേഠി എന്ന 33കാരനാണ് മരിച്ചത്.
ധോണി പുറത്തായതോടെ കളി കാണുകയായിരുന്ന ശ്രീകാന്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.