മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; നിഷേധിച്ച് കമ്പനി

മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വിദേശ ബാങ്ക് നിക്ഷേപം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ജനീവ എച്ച് എസ് ബി സി ബാങ്കിലെ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് അക്കൗണ്ടിനെ കുറിച്ചുള്ള വിശദീകരണമാണ് ആദായ നികുതി വകുപ്പ് നേടിയത്.

മുകേഷ് അംബാനിയുടെ ഭാര്യ, മൂന്ന് മക്കൾക്ക് എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മാർച്ച് 28നാണ് നോട്ടീസ് നൽകിയത്. ഏപ്രിൽ 12ന് ഹാജരായി വിശദീകരണം നൽകാനായി ആദായ നികുതി വകുപ്പ് സിറ്റിംഗ് ക്രമീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചെന്ന വാർത്ത റിലയൻസ് കമ്പനി നിഷേധിച്ചു. 2015 കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഇന്ത്യൻ എക്‌സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *