24 വർഷത്തിന് ശേഷം വേദി പങ്കിട്ട് മുലായം സിംഗ് യാദവും മായാവതിയും

24 വർഷങ്ങൾക്ക് ശേഷം വേദി പങ്കിട്ട് ഉത്തർപ്രദേശിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളായ മുലായം സിംഗ് യാദവും മായാവതിയും. ഇത്തവണ മുലായത്തിന്റെ സമാജ് വാദി പാർട്ടിയും മായാവതിയുടെ ബി എസ് പിയും മഹാസഖ്യത്തിന്റെ ഭാഗമായി ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുലായംസിംഗ് യാദവിന് വേണ്ടി വോട്ട് അഭ്യർഥിക്കുന്നതിനായാണ് മായാവതി എത്തിയത്.

മുലായം സിംഗ് യഥാർഥ പിന്നോക്കക്കാരനാണെന്നും നരേന്ദ്രമോദി വ്യാജ പിന്നോക്ക നേതാവാണെന്നും മായാവതി പറഞ്ഞു. മെയിൻപുരിയിൽ മുലായം ചരിത്ര വിജയം സ്വന്തമാക്കും. ദേശീയ താത്പര്യങ്ങൾ മുൻനിർത്തിയാണ് മുലായവുമായി ഒന്നിക്കുന്നതെന്ന് മായാവതി പറഞ്ഞു

തനിക്ക് വോട്ടഭ്യർഥിക്കാൻ മായാവതി എത്തിയതിൽ സന്തോഷമുണ്ടെന്ന് മുലായം പറഞ്ഞു. മായാവതിയെ പോലെ ശക്തയായ നേതാവിനെ ആദരിക്കുകയും സ്‌നേഹിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *