മുല്ലപ്പെരിയാറിൽ തർക്കം വേണ്ട; കേരളവും തമിഴ്‌നാടും ഒരുമിച്ച് നീങ്ങണമെന്ന് ചീഫ് ജസ്റ്റിസ്

  • 7
    Shares

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിൽ സഹകരിച്ച് നീങ്ങണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഓഗസ്റ്റ് 31 വരെ ജലനിരപ്പ് 142 അടിയിൽ നിന്ന് മൂന്ന് അടിവരെ കുറച്ച് നിർത്തണമെന്നും കോടതി നിർദേശിച്ചു. കേസ് സെപ്റ്റംബർ ആറിന് കോടതി വീണ്ടും പരിഗണിക്കും

ഇന്നലെ ഡാം എക്‌സിക്യൂട്ടീവ് സമിതിയുടെ ഉപസമിതി യോഗം ചേർന്നിരുന്നു. യോഗത്തിലാണ് ഡാമിന്റെ ജലനിരപ്പ് കുറയ്ക്കാൻ തീരുമാനമായത്. തമിഴ്‌നാടിന് തിരച്ചടിയാകുന്ന നിർദേശമാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാരും ഡാമിലെ ജലനിരപ്പ് 139 അടിയായി നിജപ്പെടുത്താമെന്ന് അറിയിച്ചിരുന്നു

 


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *